ഡോ കെ ശാരദാമണി അന്തരിച്ചു

തിരുവനന്തപുരം> പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷക ഡോ. കെ. ശാരദാമണി (93) അന്തരിച്ചു. കേരള പഠനത്തില് ഒട്ടേറെ സംഭാവനകള് നല്കിയിട്ടുണ്ട്.1961 മുതൽ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിങ് വിഭാഗത്തിൽ പ്രവർത്തിച്ചു. 1988ൽ വിരമിച്ചു. തിരുവനന്തപുരത്ത് കവടിയാറിലുള്ള വസതിയിലായിരുന്നു അന്ത്യം.

കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചായിരുന്നു ആദ്യകാലപഠനം ( Emergence of a slave caste: Pulayas of Kerala) . 1980കളിൽ സ്ത്രീപ്രസ്ഥാനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. നാഷണല് ഫെഡറേഷന് ഓഫ് ഇന്ത്യന് വിമന് മുന് പ്രസിഡണ്ടായിരുന്നു. തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകം ( Matriliny Transformed: Family, Law and Ideology in 20th Century Travancore ) ഏറെ ശ്രദ്ധേയമാണ്.പത്തോളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനയുഗത്തിന്റെ ആദ്യ പത്രാധിപര് എന്നറിയപ്പെട്ടിരുന്ന പരേതനായ എന് ഗോപിനാഥന് നായരാ (ജനയുഗം ഗോപി) ണ് ഭര്ത്താവ്.ഡോ. ജി ആശ, ജി അരുണിമ (കെസിഎച്ച്ആര് ഡയറക്ടര്) എന്നിവര് മക്കള്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3wzQ0kJ

Comments

Archive

Contact Form

Send