വയലാര്‍ രാമവര്മയുടെ ഇളയമകള് സിന്ധു നിര്യാതയായി
പാലക്കാട് > വയലാര് രാമവര്മയുടെ ഇളയമകള് സിന്ധു(54) നിര്യാതയായി. ശ്വാസതടസ്സം നേരിട്ടതിനെ തുടര്ന്ന് ശനിയാഴ്ച രാത്രിയാണ് സിന്ധുവിനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ചാലക്കുടിയില് താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. രോഗം ഭേദമായതിനെ തുടര്ന്ന് രണ്ടുദിവസംമുമ്പാണ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മടങ്ങിയത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ശ്വാസതടസ്സം കൂടിയതിനെ തുടര്ന്ന് ആശുപത്രിയില് വീണ്ടും പ്രവേശിപ്പിച്ചു. രാത്രി 10.30ന് മരിച്ചു. മരണശേഷം നടത്തിയ പരിശോധനയില് കോവിഡ് സ്ഥിരീകരിച്ചു.
ഭര്ത്താവ്: ചാലക്കുടി ലായത്തില് മഠത്തില് കൃഷ്ണകുമാര്. മകള്: മീനാക്ഷി (കേരള സര്വകലാശാല പിഎച്ച്ഡി വിദ്യാര്ഥി). അമ്മ: ഭാരതി തമ്പുരാട്ടി. സഹോദരങ്ങള്: ശരത്ചന്ദ്രവര്മ, ഇന്ദുലേഖ, യമുന.
ഞായറാഴ്ച കോവിഡ് പ്രോട്ടോകോള് പ്രകാരം പാലക്കാട് സംസ്കരിക്കും.
Credits Kerala || Deshabhimani Online News https://ift.tt/3c3lnfO
Comments