സ്വയം നിയന്ത്രിച്ച്‌ ജനം ; എങ്ങും ലോക്ക്ഡൗൺ പ്രതീതി


തിരുവനന്തപുരം
സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനം സ്വയം ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു ശനിയാഴ്ച സംസ്ഥാനത്തെങ്ങും കണ്ടത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച വാരാന്ത്യ നിയന്ത്രണത്തോട് കൂടുതൽ സഹകരിക്കുകയായിരുന്നു എല്ലാവരും. കഴിഞ്ഞ ആഴ്ചയേക്കാൾ തിരക്ക് കുറവായിരുന്നു ശനിയാഴ്ച. ഇതോടെ സംസ്ഥാനം ലോക്ഡൗൺ പ്രതീതിയിലായി. വോട്ടെണ്ണൽ ദിനമായ ഞായറാഴ്ചയും തുടർന്ന് ചൊവ്വാഴ്ച മുതൽ ഞായറാഴ്ചവരെയും സമാന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച അത്യാവശ്യക്കാർ മാത്രമാണ് നിരത്തിലിറങ്ങിയത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങളും ആശുപത്രിയിലേക്കും മരണച്ചടങ്ങുകൾക്ക് പോകുന്ന വാഹനങ്ങളുമായിരുന്നു കൂടുതൽ. പൊലീസ് പരിശോധന കർശനമായിരുന്നു. മിക്ക കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രം തുറന്നു. ഹോട്ടലുകളിൽ പാർസൽ മാത്രമായിരുന്നു. അനുവദനീയമായ യാത്രക്കാരിൽ കൂടുതൽപേർ സഞ്ചരിച്ച വാഹനങ്ങൾ തടഞ്ഞ് പിഴയീടാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ebEgyF

Comments

Archive

Contact Form

Send