മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല; ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ട: മുഖ്യമന്ത്രി
തിരുവനന്തപും > ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ എല്ലാവരും സ്വാഗതം ചെയ്തതയാണ് കണ്ടതെന്നും ഏതെങ്കിലും കൂട്ടർക്ക് ആശങ്കയുള്ളതായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയയൻ. ലീഗ് അല്ല വകുപ്പ് തീരുമാനിക്കുന്നതെന്നും മുസ്ലീംലീഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശമെന്നും പിണറായി പറഞ്ഞു.
മുസ്ലീംജനവിഭാഗത്തിന് എന്നിലും ഈ സർക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവർക്കുമറിയാം. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു എന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് പൊതുവിൽ കണ്ടത്. മുസ്ലീം ലീഗല്ല വകുപ്പ് തീരുമാനിക്കുന്നത്. മുസ്ലീം ജനവിഭാഗം ന്യൂനപക്ഷമാണ്. മുസ്ലീംലീഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശം അതൊക്കെ അവരുടെ പേരിലേ ഉള്ളൂ.
ഇത് പൊതുവിലുള്ള ഒരു ആലോചനയുടെ ഭാഗമായിട്ട് എടുത്ത തീരുമാനമാണ്. നേരത്തെ കെ ടി ജലീൽനല്ല നിലയിലായിരുന്നു വകുപ്പ് കൈകാര്യം ചെയ്തത് - മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2Sjroy0
Comments