ഇന്ത്യക്ക് അടിയന്തിര സഹായവുമായി ഖത്തറും ബഹ്റൈനും

മനാമ> കോവിഡ് മഹാമാരിയില് പ്രതിസന്ധിയിലായ ഇന്ത്യക്ക് മെഡിക്കല് സഹായവുമായി ഖത്തര്. അടിയന്തര സഹായം എത്തിക്കാന് ഖത്തര് അമീര് ശൈഖ് തമീം ബിന് ഹമദ് ആല്ഥാനി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണില് സംസാരിച്ചിരുന്നു. ഖത്തര് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല് ഡോ. അഹ്മദ് ബിന് ഹസന് അല് ഹമാദിയുമായി ഇന്ത്യന് അംബാസഡര് ഡോ. ദീപക് മിത്തലും കൂടിക്കാഴ്ച നടത്തി.ഖത്തര് പെട്രോളിയത്തിന്റെ അനുബന്ധ കമ്പനിയായ ഗസാല് ക്യുഎസ്സി ഇന്ത്യക്ക് 60 മെട്രിക് ടണ് ലിക്വിഡ് ഓക്സിജന് കൈമാറും.

പ്രത്യേക ഐഎസ്ഒ ടാങ്കുകള് ഫ്രാന്സില്നിന്ന് എത്തിച്ച് ഇന്ത്യയിലേക്ക് ഓക്സിജന് അയക്കാനുള്ള നടപടികളിലാണ് കമ്പനി.ഓക്സിജന് കാനിസ്റ്ററുകള്, പിപിഇ കിറ്റ്, മറ്റ് മെഡിക്കല് വസ്തുക്കള് തുടങ്ങി 300 ടണ് കാര്ഗോ ഇന്ത്യയിലേക്ക് സൗജന്യമായി എത്തിക്കുമെന്ന് ഖത്തര് എയര്വേസ് അറിയിച്ചു. തിങ്കളാഴ്ച മൂന്ന് വിമാനങ്ങളിലായി ഇവ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് എത്തിക്കും.

വ്യക്തികളും സ്ഥാപനങ്ങളും വിതരണക്കാരും സംഭാവന ചെയ്ത സാധനങ്ങള് കാര്ഗോയില് ഉണ്ടാകും. ഇന്ത്യയുമായി തങ്ങള്ക്ക് ദീര്ഘകാലത്തെയും ആഴത്തിലുമുള്ള ബന്ധമാണുള്ളതെന്ന് ഗ്രൂപ് സി.ഇ.ഒ അക്ബര് അല് ബാകിര് പറഞ്ഞു. കോവിഡ് ഭീഷണി തുടങ്ങിയശേഷം ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 2 കോടി ഡോസ് വാക്സിനാണ് ഖത്തര് എയര്വേസ് എത്തിച്ചത്.

ബഹ്റൈനില്നിന്നും 40 ടണ് ലിക്വിഡ് ഓക്സിജനുമായി ഇന്ത്യയുടെ ഐഎന്എസ് കൊല്ക്കത്ത, ഐഎന്എസ് തല്വാര് എന്നീ പുറപ്പെട്ടു. മൂന്ന് ദിവസത്തെ യാത്രക്കൊടുവില് കപ്പലുകള് ഇന്ത്യയിലെത്തും. രണ്ട് ക്രയോജനിക് കണ്ടെയ്നറുകളിലാണ് ഓക്സിജന് കൊണ്ടുപോകുന്നത്. ഓക്സിജന് പുറമേ ഓക്സിജന് ജനറേറ്ററുകളും ബഹ്റൈന് ഇന്ത്യക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.





Credits National || Deshabhimani ​Online ​News https://ift.tt/3ePa3nQ

Comments

Archive

Contact Form

Send