കശ്‌മീരിൽ മഞ്ഞിടിഞ്ഞ്‌ വയനാട്‌ സ്വദേശിയായ ജവാൻ മരിച്ചു

കൽപ്പറ്റ > ജമ്മുകാശ്മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ വയനാട് സ്വദേശിയായ സൈനീകൻ മരിച്ചു. പൊഴുതന കറുവൻതോട് പണിക്കശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ സി പി ഷിജിയാണ്(42) മരിച്ചത്. 28 മദ്രാസ് റെജിമെന്റിൽ സേവനമനുഷ്ടിക്കുകയായിരുന്നു.

തിങ്കളാഴ്ച്ചയായിരുന്നു മരണം. മൃതദേഹം വ്യാഴാഴ്ച വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.അമ്മ: ശോഭന. ഭാര്യ:സരിത. മക്കൾ: അഭിനവ്, അമയ. സഹോദരൻ: ഷൈജു(സിവിൽ പൊലീസ് ഓഫീസർ).



Credits Kerala || Deshabhimani ​Online ​News https://ift.tt/3tk4Yt2

Comments

Archive

Contact Form

Send