ഇതാ സേവ്യര്‍; 'ലൈഫ്' തിരിച്ചുപിടിച്ച് വടക്കാഞ്ചേരി

തൃശൂര് > പാവങ്ങളുടെ പാര്പ്പിടമെന്ന സ്വപ്നം തകര്ത്ത അനില് അക്കരയ്ക്ക കനത്ത തിരിച്ചടി നല്കി വടക്കാഞ്ചേരി. എല്ഡിഎഫ് സ്ഥാനാര്ഥി സേവ്യര് ചിറ്റിലപ്പിളളിക്ക് ഉജ്വലവിജയം സമ്മാനിച്ചാണ് വടക്കാഞ്ചേരി ജനത കഴിഞ്ഞ തവണത്തെ കൈപിഴ തിരുത്തിയത്. 15117 വോട്ടിന്റെ ഗംഭീര ഭൂരിപക്ഷം നേടിയാണ് എല്ഡിഎഫ് വിജയിച്ചത്. 2016ല് വെറും 43 വോട്ടിനാണ് അനില് അക്കര കടന്നുകൂടിയത്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫളാറ്റ് നിര്മാണവുമായി ബന്ധപ്പെട്ട് യുഡിഎഫും അനില് അക്കര എംഎല്എ യും ബിജെപിയും നടത്തിയ കുപ്രചാരണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞു. ലൈഫ് പദ്ധതിക്കെതിരെ അനില് അക്കര സിബിഐക്ക് കള്ളപ്പരാതികള് നല്കിയതിനെത്തുടര്ന്നാണ് 144 കുടുംബങ്ങള്ക്ക് വീട് കിട്ടുന്ന പദ്ധതി നിലച്ചത്. ലൈഫ് പദ്ധതിക്ക് വിദേശപണം സ്വീകരിച്ചെന്നായിരുന്നു പരാതി. എന്നാല്, വടക്കാഞ്ചേരി ഫ്ളാറ്റ് നിര്മാണത്തിന് സര്ക്കാരോ ലൈഫ് മിഷനോ ഒറ്റപെസപോലും പണമായി വാങ്ങിയിട്ടില്ല. സര്ക്കാര് നല്കിയ സ്ഥലത്ത് യുഎഇ റെഡ് ക്രസന്റ് സൗജന്യമായി വീട് നിര്മിച്ച് കൈമാറുകയാണ് ചെയ്യുന്നത്. വസ്തുത ഇതായിരിക്കെ ചില മാധ്യമങ്ങളുടെ സഹായത്തോടെ തുടര്ച്ചയായി കള്ള പ്രചാരണം നടത്തി. മന്ത്രിമാര്ക്കും സര്ക്കാരിനും എതിരെ നിരന്തരം കള്ളക്കഥകള് മെനഞ്ഞു. തൃശൂരിലെ ഒരു വിഭാഗം മാധ്യമ പ്രവര്ത്തകരും കള്ള പ്രചാരണത്തിന് കൂട്ടുനിന്നു.

എല്ഡിഎഫ് സര്ക്കാര് പണി തീര്ത്ത പുഴയ്ക്കല് പാലത്തിന്റെ ഉദ്ഘാഘാടനത്തിന് ദിവസങ്ങള് മുമ്പെ പാലത്തില് സമര നാടകങ്ങള് നടത്തി. ഇതെല്ലാം ജനം തിരിച്ചറിഞ്ഞു. അനില് അക്കരയെന്ന ജനവഞ്ചകനെ തള്ളിക്കളഞ്ഞതായി തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു.

നേരത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും എല്ഡിഎഫ് ചരിത്ര വിജയം നേടി. അക്കരയുടെ പഞ്ചായത്തായ അടാട്ട് എല്ഡിഎഫ് തിരിച്ചു പിടിച്ചു.

മണിമലര്ക്കാവ് മാറുമറയ്ക്കല് സമരത്തിന്റെയും കനാല് സമരങ്ങളുടെയും പൈതൃകമുള്ള ജതന തെരഞ്ഞടുപ്പുപോരാട്ടത്തിലും ഉജ്വല ചരിത്രമാണ് എഴുതിചേര്ത്തത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ue3BgG

Comments

Archive

Contact Form

Send