തോൽവിയിൽ ആത്മപരിശോധന വേണമെന്ന് മുനീർ
കോഴിക്കോട്> തോൽവിയെക്കുറിച്ച് മുസ്ലിംലീഗ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് എം കെ മുനീർ. പരാജയം ആഴത്തിൽ വിലയിരുത്തണം. യുഡിഎഫ് നേതൃത്വവും കോൺഗ്രസും തോൽവിയെക്കുറിച്ച് ആത്മപരിശോധന നടത്തണം.
എന്ത് സംഭവിച്ചുവെന്ന് എല്ലാതലത്തിലും ചർച്ച വേണം. കോഴിക്കോട് സൗത്തിൽ തോറ്റുകൊടുക്കുകയായിരുന്നു. സൗത്തിൽ നിന്ന് കൊടുവള്ളിയിലേക്ക് താൻ മന: പൂർവം മാറിയതല്ല. പാർടി തീരുമാനിച്ചതാണെന്നും മുനീർ വാർത്താചാനലുകളോട് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3gWp1LG
Comments