എയര്‍ ആംബുലന്‍സിനും നിയന്ത്രണം; ദ്വീപ് നിവാസികളെ വീണ്ടും ദുരിതത്തിലാക്കി അഡ്മിനിസ്‌ട്രേറ്റര്‍

കവരത്തി > പ്രതിഷേധങ്ങള് തുടരുന്നതിനിടെ ലക്ഷദ്വീപ് നിവാസികളെ കൂടുതല് ദുരിതത്തിലാക്കി അഡ്മിനിസ്ട്രേറ്റര് പ്രഫുല് പട്ടേല്. രോഗികളെ വിദഗ്ധ ചികിത്സക്കെത്തിക്കുന്നതിന് ഭരണകൂടം പുതിയ ഉത്തരവിറക്കി. ഇത് പ്രകാരം ദ്വീപിലെ രോഗികള്ക്കായുള്ള എയര് ആംബുലന്സ് സംവിധാനത്തിന് കൂടുതല് നിയന്ത്രണം ഏര്പ്പെടുത്തും.

എയര് ആംബുലന്സില് മാറ്റേണ്ട രോഗികളുടെ കാര്യത്തില് തീരുമാനമെടുക്കാന് നാലംഗ സമിതിയെ നിയോഗിച്ചു. കമ്മിറ്റി തീരുമാനം അനുസരിച്ച് മാത്രമേ രോഗികളെ മാറ്റാന് സാധിക്കൂ. ഡോക്ടര്മാര് നിര്ദേശിച്ചാലും കമ്മിറ്റി അനുവദിച്ചാല് മാത്രമേ രോഗികളെ മാറ്റാനാകൂ. ഹെലികോപ്ടറിന് അനുമിതയില്ലാത്തവര് കപ്പല് മാര്ഗം രോഗികളെ മാറ്റണം.

ദ്വീപ് ജനതയുടെ ജീവിതത്തിനും സംസ്കാരത്തിനും വെല്ലുവിളി ഉയര്ത്തുന്ന അഡ്സിമിനിസ്ട്രേറ്റര്ക്കെതിരെ ശക്തമായ പ്രതിഷേധമാണ ഉയരുന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/3hXWINk

Comments

Archive

Contact Form

Send