തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

കോട്ടയം > പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1985ല് ജേസി സംവിധാനംചെയ്ത 'ഈറന് സന്ധ്യ' എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. ന്യൂഡല്ഹി, കോട്ടയം കുഞ്ഞച്ചന്. നിറക്കൂട്ട്, എഫ്ഐആര് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്ക്ക് വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. മനു അങ്കിള് എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില് 1957 ഒക്ടോബര് 20ന് എം എന് ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര് ഗവണ്മെന്റ് ഹൈസ്കൂളില്നിന്ന് സ്കൂള് വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില് നിന്നും ബിരുദവും നേടി. പിന്നീട് ഫാര്മസിയില് ഡിപ്ലോമയും കരസ്ഥമാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hcdyru

Comments

Archive

Contact Form

Send