ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ഇടുക്കിയിലേക്ക് കൊണ്ടുപോയി
കൊച്ചി > ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഇടുക്കി എം പി ഡീൻ കുര്യാക്കോസും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. മൃതദേഹം സ്വദേശമായ കീരിത്തോടേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം ഇസ്രായേലില് നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്.
ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നല്കിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രായേൽ സർക്കാരിന് കൈമാറിയിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3w9jplK
Comments