നടൻ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണം: ഭർത്തൃപീഡനമെന്ന്‌ കുടുംബം

തിരുവനന്തപുരം> രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഭർത്തൃപീഡനമാണ് മരണ കാരണമെന്ന് പ്രിയങ്കയുടെ കുടുംബം പൊലീസിൽ പരാതി നൽകി. മരണകാരണം ആന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്കയുടെ സഹോദരനാണ് വട്ടപ്പാറ പൊലീസിൽ പരാതി നൽകിയത്.

തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധനാഴ്ച്ച ഉച്ചയോടെ വെമ്പായത്തുള്ള സ്വന്തം വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉണ്ണിയുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ വീട്ടിലെത്തിയത് .

സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു ഉണ്ണി തന്നെ നിരന്തരം മർദ്ദിക്കുന്നതായി പ്രിയങ്ക മരിക്കും മുൻപേ വട്ടപ്പാറ പോലീസിൽ നൽകിയ പരാതിയിലും പറയുന്നുണ്ട്. പ്രിയങ്കക്ക് ഭർത്ത്വീട്ടിൽനിന്ന് മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3bt4n22

Comments

Archive

Contact Form

Send