നേതാക്കള്‍ സ്വഭാവശുദ്ധിയുള്ളവരും അഴിമതിക്ക് അതീതരുമാകണം; സുരേന്ദ്രനെതിരെ ഒളിയമ്പുമായി ബിജെപി നേതാവ്

കോഴിക്കോട് > നേതൃസ്ഥാനത്തിരിക്കുന്നവര് പ്രതികരിക്കുമ്പോള് പക്വതകാട്ടണമെന്ന് ബിജെപി നേതാവ് എം എസ് കുമാര്. ജനങ്ങളാണ് യജമാനന്മാര് എന്ന ബോധ്യവും ഉണ്ടാകണം-- സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രവര്ത്തനശൈലിയില് വിമര്ശന സൂചന ഉയര്ത്തിയാണ് മുന് സംസ്ഥാന ഭാരവാഹിയായ കുമാറിന്റെ പരാമര്ശം.

നേതൃസ്ഥാനത്ത് എത്തുന്നവര് സ്വഭാവശുദ്ധിയുള്ളവരും അഴിമതിക്ക് അതീതരുമാകണം. എല്ലാ തലമുറയിലുംപെട്ട ജനങ്ങള്ക്ക് സ്വീകാര്യരുമാവണം. എങ്കിലേ അവര് നയിക്കുന്ന പ്രസ്ഥാനത്തിന് ജനപിന്തുണയുണ്ടാകൂവെന്നും കുമാര് ഫേസ്ബുക്ക് കുറിപ്പില് വ്യക്തമാക്കി. എല്ഡിഎഫ് മന്ത്രിസഭയിലും പ്രതിപക്ഷ നേതൃപദവിയിലും വന്ന മാറ്റങ്ങള് സൂചിപ്പിച്ചാണ് കുറിപ്പ്.




Credits Kerala || Deshabhimani ​Online ​News https://ift.tt/3yxIVTD

Comments

Archive

Contact Form

Send