12 ട്രെയിൻകൂടി സർവീസ്‌ 
പുനരാരംഭിക്കും


തിരുവനന്തപുരം
ഞായർ, തിങ്കൾ ദിവസങ്ങളിലായി 12 ട്രെയിൻകൂടി സർവീസ് പുനരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർ കുറവായതിനാൽ 30 വരെ ഈ ട്രെയിനുകൾ റദ്ദാക്കിയിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ സർവീസ് പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.

06101 ചെന്നൈ എഗ്മോർ–-കൊല്ലം ജങ്ഷൻ (20), 06102 കൊല്ലം–-ചെന്നൈ എഗ്മോർ (21), 02695 ചെന്നൈ –-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (20), 02696 തിരുവനന്തപുരം–-ചെന്നൈ സൂപ്പർഫാസ്റ്റ് (21), 02639 ചെന്നൈ–-ആലപ്പുഴ (20), 02640 ആലപ്പുഴ–-ചെന്നൈ (21), 02668 കോയമ്പത്തൂർ–-നാഗർകോവിൽ (20), 02667 നാഗർകോവിൽ–-കോയമ്പത്തൂർ (21), 06343 തിരുവനന്തപുരം–-മധുര (20), 06344 മധുര–-തിരുവനന്തപുരം (21), 06729 മധുര–-പുനലൂർ (20), 06730 പുനലൂർ–-മധുര എന്നീ ട്രെയിനുകളാണ് സർവീസ് പുനരാരംഭിക്കുന്നത്. ഈ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ തുടങ്ങി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qd5g51

Comments

Archive

Contact Form

Send