സിബിഎസ്‌ഇ 
മൂല്യനിർണയം: 
മാനദണ്ഡ തീരുമാനം 15നുള്ളിൽ


ന്യൂഡൽഹി
കോവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കിയ 12–-ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയത്തിനുള്ള മാനദണ്ഡം രൂപീകരിക്കാൻ സിബിഎസ്ഇ 12 അംഗ വിദഗ്ധസമിതി രൂപീകരിച്ചു. 10 ദിവസത്തിനകം സമിതി മാനദണ്ഡം തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കും. 15നുള്ളിൽ മൂല്യനിർണയ മാനദണ്ഡത്തിൽ അന്തിമ തീരുമാനമെടുക്കും.

മൂല്യനിർണയ മാനദണ്ഡം തയ്യാറാക്കാൻ സുപ്രീംകോടതി സിബിഎസ്ഇക്ക് രണ്ടാഴ്ച അനുവദിച്ചിരുന്നു. സിബിഎസ്ഇ, സിഐഎസ്സിഇ പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ പല സംസ്ഥാന ബോർഡുകളും 12–-ാം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3ijPFiq

Comments

Archive

Contact Form

Send