വീണ്ടും കുറഞ്ഞ്‌ 
രോ​ഗസംഖ്യ ; 24 മണിക്കൂറിൽ രോ​ഗികള്‍ 84,332, മരണം 4002


ന്യൂഡൽഹി
രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 70 ദിവസത്തെ ഏറ്റവും കുറഞ്ഞ തോതില്. 24 മണിക്കൂറിൽ രോ​ഗികള് 84,332, മരണം 4002. ഇതിൽ 2213 മരണം മഹാരാഷ്ട്രയിൽ നേരത്തെ റിപ്പോർട്ടു ചെയ്യപ്പെടാതെ പോയവ. 24 മണിക്കൂറിൽ 1789 മരണം. ആകെ രോ​ഗികള് 2.94 കോടി, മരണം 3.68 ലക്ഷം.

ചികിത്സയിലുള്ളവരുടെ എണ്ണം 11 ലക്ഷത്തിൽ താഴെ. രോഗമുക്തി നിരക്ക് 95.07 ശതമാനം. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.94 ശതമാനം, പ്രതിദിന നിരക്ക് 4.39 ശതമാനം. കൂടുതൽ പ്രതിദിന മരണം മഹാരാഷ്ട്രയിൽ–-404. തമിഴ്നാട്ടിൽ 378 ഉം കർണാടകയിൽ 159 ഉം പേർ മരിച്ചു.

രാജ്യത്ത് വാക്സിൻ കുത്തിവയ്പുകൾ 25 കോടിയോടടുത്തു. ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചവർ ജനസംഖ്യയുടെ 15.1 ശതമാനമായി. രണ്ടു ഡോസും എടുത്തവർ 3.6 ശതമാനം മാത്രം. ഒരാഴ്ചയിൽ ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും കുത്തിവയ്പ് 30 ലക്ഷം കടന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3wivO7m

Comments

Archive

Contact Form

Send