സ്ത്രീധന വിപത്തിനെതിരെ മഹിളാ അസോസിയേഷൻ ; 25,000 കേന്ദ്രങ്ങളിൽ 27ന്‌ കുടുംബസദസ്സ്‌


ചടയമംഗലം
സ്ത്രീധന വിപത്തിനെതിരെ ശക്തമായ പ്രചാരണവുമായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. ‘മാറ്റണം മനോഭാവം സ്ത്രീകളോട്’ എന്ന മുദ്രാവാക്യമുയർത്തി ഞായറാഴ്ച വൈകിട്ട് അഞ്ചിന് 25,000 കേന്ദ്രങ്ങളിൽ കുടുംബസദസ്സ് സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതിയും സംസ്ഥാന പ്രസിഡന്റ് സൂസൻകോടിയും പറഞ്ഞു. ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തി കടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

വിവാഹ ആചാരങ്ങൾ സ്ത്രീവിരുദ്ധമാകുന്ന കാലമാണിത്. സ്ത്രീധന നിരോധനം ഉണ്ടെങ്കിലും പ്രായോഗിക ജീവിതത്തിൽ സ്ത്രീകൾ വിൽപ്പനച്ചരക്കാകുകയാണ്. സ്ത്രീധനം നൽകി വിവാഹിതരാകുന്ന ചിലർ കടുത്ത പീഡനത്തിനിരയാകുന്നു. ഒടുവിൽ ജീവനൊടുക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത് എന്ന നിലപാടിലേക്ക് ജനങ്ങൾ എത്തണം. സ്ത്രീധനത്തിനെതിരായി നിയമനിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകുമെന്നഎ നേതാക്കൾ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2UrvWmK

Comments

Archive

Contact Form

Send