‘വായ്‌പക്കാരൻ രാജാവ്‌’ ; ജീവനക്കാർക്ക്‌ ഓൺലൈൻ ക്ലാസുമായി കേരള ബാങ്ക്‌


തിരുവനന്തപുരം
വായ്പക്കാരൻ രാജാവാണെന്ന പാഠം ജീവനക്കാരെ പഠിപ്പിച്ച് കേരള ബാങ്ക്. സാങ്കേതികതയും കാലതാമസവും ഒഴിവാക്കി, ആവശ്യക്കാർക്ക് വായ്പ പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള പാഠങ്ങൾ ജീവനക്കാർ വീട്ടിലിരുന്ന് പഠിക്കുകയാണ്. ഓൺലൈൻ വഴിയാണ് പഠനം. ലോക്ഡൗൺ ഭാഗമായുള്ള അവധിദിനങ്ങൾ ബാങ്കിങ് സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള അവസരമാക്കുകയാണ്. ജനപ്രിയ വായ്പാ പദ്ധതികളിൽ അവബോധം നൽകലും ലക്ഷ്യമാണ്. 22ൽപരം വായ്പാ പദ്ധതിയാണ് നിലവിലുള്ളത്.

രണ്ടാംഘട്ട ലോക്ഡൗണിൽ ഒന്നിടവിട്ട അവധി ദിവസങ്ങളിലായി ഇതുവരെ 115 ക്ലാസ് പൂർത്തിയായി. സീനിയർ മാനേജർമുതൽ താഴോട്ട്, ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവനക്കാർക്കാണ് ക്ലാസിൽ മുൻഗണന. നാലയിരത്തിലധികംപർ പരിശീലനത്തിന്റെ ഭാഗമായി.

മുൻ ജില്ലാ ബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും മുപ്പതോളം ജീവനക്കാരാണ് പരിശീലകർ. ഈ സംഘം കേരള ബാങ്ക് രൂപീകരണ സമയത്തുതന്നെ സജ്ജമായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3h0qyyN

Comments

Archive

Contact Form

Send