ഏകാധിപതി ആരെന്ന്‌ ജനം 
തീരുമാനിക്കട്ടെ: മുഖ്യമന്ത്രി


തിരുവനന്തപുരം
താൻ ഏകാധിപതിയാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ തീരുമാനിച്ചിട്ടാണ് ഇവിടെ ഇരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

പറയാത്ത കാര്യം ഒരു മാധ്യമം തെറ്റായി കൊടുത്തതാണെന്ന് കെ സുധാകരൻതന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇനി അതിൽ മറുപടിയുടെ ആവശ്യമില്ല. താൻ വിമർശം കേൾക്കാത്ത ആളല്ല. കുറേ മുമ്പ് പാർടിയുടെ പ്രവർത്തകനായാണ് നിന്നത്. ഇപ്പോൾ അങ്ങനെയല്ല. ജനമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്ന് തന്നോടു പറഞ്ഞത് ആരാണെന്ന് താൻ വെളിപ്പെടുത്തിയിട്ടില്ല. മറ്റാരെങ്കിലും ഏതെങ്കിലും പേര് പറഞ്ഞാൽ അത് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം തനിക്കില്ല.

പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ചില നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഇതുസംബന്ധിച്ച് കേരളത്തിന് ഒരു നിർദേശവും ലഭിച്ചിട്ടില്ല. ഇവ നടപ്പാക്കില്ലെന്ന നിലപാടിൽത്തന്നെയാണ് കേരളം. മരംകൊള്ളയുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടക്കുകയാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qhfilP

Comments

Archive

Contact Form

Send