ശ്രീനഗറില്‍ ഏറ്റുമുട്ടല്‍: ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് സുരക്ഷാസേന; ലഷ്‌കര്‍ കമാന്‍ഡര്‍ അറസ്റ്റില്‍
ശ്രീനഗര് > ശ്രീനഗറിലെ മല്ഹൂറ പാരിംപോറയില് സുരക്ഷാസേനയും ഭീകരരും തമ്മില് ഏറ്റുമുട്ടല്. ആക്രമണത്തില് ഒരു സിആര്പിഎഫ് ഉദ്യോഗസ്ഥന് പരിക്കേറ്റു. മൂന്ന് ഭീകരരര് മേഖലയില് ഒളിച്ചിരിക്കുന്നുവെന്നാണ് സുരക്ഷാസേനയ്ക്ക് ലഭിച്ചവിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില് നടത്തുകയും തുടര്ന്ന് ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തത്.
ലഷ്കര് കമാന്ഡര് നദീം അബ്രാര് അറസ്റ്റിലായി. മാര്ച്ച് 25ലെ ആക്രമണത്തിന്റെ സൂത്രധാരനാണ് ഇയാള്. ആക്രമണത്തില് മൂന്ന് സിആര്പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.
Credits National || Deshabhimani Online News https://ift.tt/3vZpxfB
Comments