തിരുവനന്തപുരത്ത് സിറ്റി സര്ക്കുലര് സര്വ്വീസുകള് വ്യാപകമാക്കാന്‍ കെഎസ്ആര്‍ടിസി
തിരുവനന്തുരം> തിരുവനന്തപുരം നഗരത്തിനുള്ളിലെ ഇടറോഡുകളെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്ന സിറ്റി സര്ക്കുലര് സര്വ്വീസുകള് വ്യാപകമാക്കാന് കെ.എസ്.ആര്.ടി.സി. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളില് എത്താതെ തന്നെ നഗരത്തിനുള്ളിലും അടുത്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവില് സഞ്ചരിക്കാന് സാധിക്കുന്ന വിധത്തിലാണ് സര്വ്വീസുകള് വിഭാവനം ചെയ്തിരിക്കുന്നത്.
ആകര്ഷകമായ നിരക്കുകളില് ഒരു ദിവസം യാത്ര ചെയ്യാന് കഴിയുന്ന പാസുകളും ഈ ബസുകള്ക്കായി നടപ്പിലാക്കുന്നതാണ്. തലസ്ഥാന നഗരത്തിലെ ഗതാഗത സംവിധാനത്തില് നാഴികക്കല്ലാവുന്ന ഈ ഗതാഗത സംവിധാനത്തിന് അനുയോജ്യമായ പേരും, ഈ സര്വ്വീസ് നടത്തുന്ന ബസുകള് ചുമപ്പ്, നീല, പച്ച, ഓറഞ്ച്, പര്പ്പിള്, വയലറ്റ് കളര് കോഡുകളാണ് വിവിധ റൂട്ടുകള്ക്ക് നല്കാന് ഉദ്ദേശിക്കുന്നത്. .
Credits Kerala || Deshabhimani Online News https://ift.tt/3yU0ZaF
Comments