ത്രിപുരയിൽ ബിജെപി ആക്രമണം : സിപിഐ എം എംഎൽഎയ്‌ക്ക്‌ പരിക്ക്‌


ന്യൂഡൽഹി
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ദക്ഷിണ ത്രിപുരയിലെ ബെലോനിയിൽ സിപിഐ എം സംഘടിപ്പിച്ച യോഗത്തിനുനേരെ ബിജെപി ആക്രമണം. സിപിഐ എം എംഎൽഎ സുധൻ ദാസ് അടക്കം 12 പേർക്ക് പരിക്ക്. ആക്രമണത്തെ സിപിഐ എം പ്രവർത്തകർ ചെറുത്തതോടെ പൊലീസ് ഇടപെട്ട് ബിജെപിക്കാരെ പിന്തിരിപ്പിച്ചു.

യോഗത്തിനുനേരെ ബിജെപിക്കാർ നടത്തിയ കല്ലേറിലാണ് എംഎൽഎയ്ക്കും മറ്റും പരിക്കേറ്റത്. ഇവരെ അഗർത്തല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് കണ്ണീർവാതകപ്രയോഗവും ലാത്തിവീശലും വേണ്ടിവന്നതായി പൊലീസ് പറഞ്ഞു. ബിജെപി മണ്ഡൽ പ്രസിഡന്റ് രഞ്ജിത് സർക്കാരിനും പരിക്കേറ്റതായി പാർടി വക്താവ് പറഞ്ഞു. സംസ്ഥാനത്ത് ബിജെപിക്കാർ ദിവസവും നടത്തുന്ന ആക്രമണങ്ങൾക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് മണിക് സർക്കാർ അറിയിച്ചിട്ടുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/2U9lrEy

Comments

Archive

Contact Form

Send