വാക്സിന്റെ പൂർണരൂപം രേഖപ്പെടുത്തണമെന്ന 
ആവശ്യത്തിൽ മൂന്നാഴ്‌ചയ്‌ക്കകം തീരുമാനമെടുക്കണം


കൊച്ചി
കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കോവിഷീൽഡിന്റെ പൂർണരൂപവും പാസ്പോർട്ട് നമ്പറും ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. സൗദിയിൽ ജോലി ചെയ്യുന്ന റഹിം പട്ടർകടവനും മറ്റും സമർപ്പിച്ച ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
സർട്ടിഫിക്കറ്റിൽ കോവിഷീൽഡിന്റെ മുഴുവൻ പേരില്ലാത്തതുമൂലം സൗദിയിലേക്കുള്ള യാത്രയ്ക്ക് സ്വീകരിക്കുന്നില്ലെന്നും ഓക്സ്ഫഡ് അസ്ട്രാ സെനക്ക കോവിഡ്- 19 വാക്സിൻ എന്ന് രേഖപ്പെടുത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം. സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഇല്ലാത്തതും തടസ്സമാണെന്ന് ഹർജിക്കാർ ബോധിപ്പിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fHmunB

Comments

Archive

Contact Form

Send