യുപിയിൽ എസ്‌പി തനിച്ച്‌ മത്സരിക്കുമെന്ന്‌ അഖിലേഷ്‌ യാദവ്‌


ന്യൂഡൽഹി
അടുത്തവർഷത്തെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർടി (എസ്പി) തനിച്ചുമത്സരിക്കുമെന്ന് പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്. 2019ൽ ബിഎസ്പിയുമായി ഉണ്ടാക്കിയ സഖ്യം പരാജയപ്പെട്ടു. യുപിയിൽ കോൺഗ്രസ് തീരെ ദുർബലമാണ്. 2017ൽ അവർക്ക് 100 സീറ്റ് നൽകിയിട്ടും ജയിക്കാനായില്ല. ബിജെപിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവർ എസ്പിയെ പിന്തുണയ്ക്കണമെന്ന് എൻഡിടിവി പരിപാടിയിൽ അഖിലേഷ് പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി പരാജയപ്പെടും. യുപി സർക്കാരും കേന്ദ്ര സർക്കാരും ജനങ്ങളെ ഉപേക്ഷിച്ചു. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ യുപി സർക്കാർ പരാജയപ്പെട്ടു. യഥാർഥ മരണസംഖ്യ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/2SZ5u3E

Comments

Archive

Contact Form

Send