തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്നാട് ബിജെപിയില്‍ തമ്മിലടി

ചെന്നൈ> തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്നാട് ബിജെപിയില് തര്ക്കം രൂക്ഷം.ലോക്സഭ തെരഞ്ഞെടുപ്പില് ശിവഗംഗ ജില്ലയില് മത്സരിച്ച എച്ച് രാജ ഫണ്ട് മുക്കിയെന്നും ഇത് വീട് നിര്മ്മാണത്തിനായി ഉപയോഗിച്ചെന്നും പാര്ട്ടിയില് നിന്ന് തന്നെ ആരോപണങ്ങള് ഉയര്ന്നു. കാരൈക്കുടിയില് നിന്നാണ് എച്ച് രാജ മത്സരിച്ചത്

കാരൈക്കുടിയില് താന് തോറ്റതില് പ്രാദേശിക ബിജെപി നേതാക്കളെ എച്ച് രാജയും അനുയായികളും ഭീഷണിപ്പെടുത്തിയതായും പരാതികള് ഉയര്ന്നിരുന്നു. ഭീഷണിയെ തുടര്ന്ന് പാര്ട്ടി ശിവഗംഗ ജില്ലാ പ്രസിഡന്റ് സെല്വരാജ് രാജി സംസ്ഥാന നേതൃത്വത്തിന് കൈമാറി.

നേരത്തെ എച്ച് രാജ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പാര്ട്ടിയുടെ കാരൈക്കുടി നഗര ജില്ലാ പ്രസിഡന്റ് കെ ചന്ദ്രന് ജില്ലാ പ്രസിഡന്റിന് നിവേദനം നല്കിയിരുന്നു.

കഴിഞ്ഞ നാല് വര്ഷമായി താന് പാര്ട്ടിക്ക് വേണ്ടി തന്റെ കടമകള് വളരെ വിശ്വസ്തതയോടെയാണ് നിര്വഹിച്ചതെന്നും കത്തില് ചന്ദ്രന് പറഞ്ഞു.






Credits National || Deshabhimani ​Online ​News https://ift.tt/3y1xJ0i

Comments

Archive

Contact Form

Send