ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം> കേരളത്തില് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല് വിവിധ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ജൂണ് ഒന്നു മുതല് അഞ്ച് വരെ 30-40 കിലോ മീറ്റര് വരെ വേഗതയില് വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്കിയത്.
ജൂണ് ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്ഗോഡ് ജില്ലകളിലും ജൂണ് രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3p8J4sk
Comments