"കണ്ടറിയാൻ പോകുന്ന പൂരം, ഒരു പ്രതികരണത്തിലേക്ക്‌ കടക്കുന്നില്ല’ : മുഖ്യമന്ത്രി


കോൺഗ്രസ് അവരുടെ ഗുണത്തിനെന്ന് കണക്കാക്കിയെടുത്ത തീരുമാനാണ് പുതിയ കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുണപ്പെടുമോ ഇല്ലയോ എന്നൊക്കെ പറയേണ്ടത് ഞാനല്ല. എതിർപക്ഷത്തുനിന്ന് പ്രവർത്തിച്ച ഒരാൾ മാത്രമാണ് ഞാൻ. അദ്ദേഹത്തെക്കുറിച്ച്, നേരെ അടുത്തുനിന്ന് പ്രവർത്തിച്ച് അനുഭവമുള്ളവർ ആ പാർടിയിലുള്ളവരാണ്. അവർക്കും ആ നേതൃത്വത്തിനുമാണ് വിലയിരുത്താൻ കഴിയുക. അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെപ്പോലൊരു ആളാണ് ഇവിടെ ആവശ്യം എന്ന് തോന്നിയിട്ടുണ്ടാകും. അതേക്കുറിച്ച് താനെന്ത് പറയാനാണ്.

പിണറായി വിജയന് ഒത്ത എതിരാളി എന്ന നിലയ്ക്കാണ് സുധാകരനെ കൊണ്ടുവന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അതൊക്കെ കണ്ടറിയാൻ പോകുന്ന പൂരമല്ലേ. ഇപ്പൊതന്നെ ഒരു പ്രതികരണത്തിലേക്ക് കടക്കുന്നില്ല’ എന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2TR71c0

Comments

Archive

Contact Form

Send