മാറ്റിവച്ച പിഎസ്‌സി 
പരീക്ഷ ഇന്നുമുതൽ


തിരുവനന്തപുരം
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ച പിഎസ്സി പരീക്ഷകൾ വ്യാഴാഴ്ച പുനരാരംഭിക്കും. ഏപ്രിൽ 20 മുതൽ വിവിധ തീയതികളിൽ നടത്താൻ തീരുമാനിച്ച പരീക്ഷകളായിരുന്നു മാറ്റിവച്ചത്. ഇരുപതിലധികം പരീക്ഷകൾ ജൂലൈയിൽ നടത്തും.

പൊതുഗതാഗത സംവിധാനം പൂർണതോതിൽ ആരംഭിക്കാത്തതിനാൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് ആദ്യം. കോവിഡ് ബാധിതർക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസ് മുറികൾ തയ്യാറാക്കിയിട്ടുണ്ട്. ഇവർ സർക്കാർ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുവേണം പരീക്ഷയെഴുതാൻ. ഉദ്യോഗാർഥികൾ പിപിഇ കിറ്റ് ധരിക്കേണ്ടതില്ല. സംശയങ്ങൾക്ക്: 9446445483, 0471 2546246.

മാർച്ചിൽ നടത്തിയിരുന്ന പത്താം ക്ലാസ് യോഗ്യതയുള്ള - പൊതു പരീക്ഷ -വിവിധ കാരണങ്ങളാൽ (കമീഷൻ അംഗീകരിച്ചത്) എഴുതാൻ കഴിയാത്തവർക്ക് മൂന്നിന് വീണ്ടും പരീക്ഷ നടത്തും. നേരത്തെ അപേക്ഷ നൽകിയവർക്കാണ് അവസരം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3Ajg06O

Comments

Archive

Contact Form

Send