കണ്ണൂരില്‍ ഒരുവയസുള്ള കുഞ്ഞിന് ക്രൂരമര്‍ദനം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍
കണ്ണൂര് > കണ്ണൂര് കേളകത്ത് ഒരുവയസുള്ള കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമര്ദനം. കണിച്ചാര് ചെങ്ങോം കോളനിയില് താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെണ്കുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മര്ദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂര് ഗവ. മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര് അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില് മനുഷ്യാവകാശ കമീഷനും ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന് കമീഷന് പൊലീസിന് നിര്ദേശം നല്കി.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ പേരാവൂര് താലൂക്ക് ആശുപത്രിയില് ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്.
Credits Kerala || Deshabhimani Online News https://ift.tt/2RRJV4w
Comments