ഒരു കോടിയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷന്‍
തൃശ്ശൂര്> സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷന്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വെന്റിലേറ്ററുകള് സംഭാവന ചെയ്യും.ജില്ലാ കളക്ടര് എസ്. ഷാനവാസ് അധ്യക്ഷത വഹിച്ച ചടങ്ങില് മേയര് എം.കെ.വര്ഗീസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിലുടനീളം അവശ്യാനുസരണം വെന്റിലേറ്റര് സൗകര്യം എത്തിക്കുന്നതിന്റെ ആദ്യ ഭാഗമായി ജില്ലാ കളക്ടര് എസ്. ഷാനവാസ് ഐ.എ.എസ്, മേയര് എം.കെ.വര്ഗീസ് എന്നിവരുടെ നേതൃത്വത്തില് മണപ്പുറം ഫിനാന്സ് മാനേജിങ് ഡയറക്ടര് വി.പി.നന്ദകുമാര്, തൃശൂര് മെഡിക്കല് കോളേജിനായുള്ള വെന്റിലേറ്ററുകള് കൈമാറി. തൃശൂര് മെഡിക്കല് കോളേജിലേക്കു കൈമാറിയ വെന്റിലേറ്ററുകള് ഡോ.രവി മേനോന് ഏറ്റുവാങ്ങി
മണപ്പുറത്തിന്റെ കേരളമൊട്ടാകെയുള്ള സന്നദ്ധപ്രവര്ത്തനങ്ങള്ക്ക് ജില്ലാ കളക്ടര്. എസ്. ഷാനവാസ് അഭിനന്ദനമറിയിച്ചു. കൂടാതെ മേയര് എം.കെ.വര്ഗീസ് മണപ്പുറം ഫൗണ്ടേഷന് ഏറ്റെടുത്തു നടത്തിയ ജീവകാരുണ്യപ്രവര്ത്തങ്ങളെ പ്രോത്സാഹിപ്പിച്ചു നന്ദി അറിയിച്ചു.
തൃശൂര് ജില്ലാ കളക്ടറേറ്റില് വെച്ച് നടന്ന ചടങ്ങില് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ .സതീഷ് , ലയണ്സ് ക്ലബ് ഇന്റര്നാഷനല് 318ഡിയുടെ വൈസ് ഡിസ്ട്രിക്ട് ഗവര്ണര് സുഷമ നന്ദകുമാര്, മണപ്പുറം ഫൗണ്ടേഷന് സി.ഇ.ഒ ജോര്ജ്.ഡി.ദാസ്, മണപ്പുറം ഫിനാന്സ് ജനറല് മാനേജര്, ചീഫ് പി.ആര്.ഒ സനോജ് ഹെര്ബര്ട്ട്, ഡെപ്യൂട്ടി ജനറല് മാനേജര്, സീനിയര് പി.ആര്.ഒ കെ.എം. അഷ്റഫ് എന്നിവര് പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3p92Wvq
Comments