പ്രതിപക്ഷ നേതൃമാറ്റം ജനാധിപത്യത്തിന്റെ മനോഹാരിത: വി ഡി സതീശൻ
തിരുവനന്തപുരം
പ്രതിപക്ഷ നേതൃമാറ്റം ജനാധിപത്യത്തിന്റെ മനോഹാരിതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാറ്റംവേണമെന്ന ചർച്ച പാർടിയുടെ ജനാധിപത്യത്തിന്റെ ഭാഗമാണ്. സർക്കാർ നല്ല കാര്യം ചെയ്താൽ പിന്തുണയ്ക്കും. തെറ്റുചെയ്താൽ എതിർക്കും. പുതിയ കാലത്തിനനുസരിച്ച് ആരോഗ്യമേഖലയെ സമൂലമായി മാറ്റണം.
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്നും നന്ദിപ്രമേയ ചർച്ചയെ എതിർത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സർക്കാർ എല്ലാവിധ പിന്തുണയും പ്രതിപക്ഷത്തിനു നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സംസ്ഥാനത്ത് അസാധാരണ സാഹചര്യമായതിനാൽ സർക്കാർ തുടരാൻ ജനങ്ങൾ തീരുമാനിക്കുകയായിരുന്നെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് ഒരു അസാധാരണ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3vNcgaL
Comments