സ്‌പീക്കറുടെ സ്‌റ്റാഫ് ചമഞ്ഞ് ജോലി തട്ടിപ്പ്; പരാതി നൽകി
തിരുവനന്തപുരം> നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി തട്ടിപ്പ്. ഇതിനെതിരെ സ്പീക്കർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്ന് സ്പീക്കർ അറിയിച്ചു.
പ്രവീൺ ബാലചന്ദ്രൻ എന്നയാളാണ് സർക്കാർ ജോലി വാഗ്ദാനംചെയ്ത് കോട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ളവരിൽനിന്ന് പണം കൈപ്പറ്റിയത്. തട്ടിപ്പിനിരയായ യുവതി സ്പീക്കറെ ഫോണിൽ വിളിച്ച് കാര്യം പറയുകയായിരുന്നു. തുടർന്നാണ് പരാതി നൽകിയത്.
Credits National || Deshabhimani Online News https://ift.tt/3hjad8f
Comments