സെൻട്രൽവിസ്‌ത : ഹർജിക്കാർ 
സുപ്രീംകോടതിയില്‍


ന്യൂഡൽഹി
കോവിഡ് പശ്ചാത്തലത്തിൽ സെൻട്രൽ വിസ്ത നിർമാണപ്രവർത്തനം നിർത്തണമെന്ന ഹർജി പിഴ ചുമത്തി തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ജനകീയപ്രശ്നങ്ങളിൽ താൽപ്പര്യമുള്ള പൗരൻമാരെന്ന നിലയിലാണ് പദ്ധതി താൽക്കാലികമായി നിർത്താന് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരായ അന്യ മൽഹോത്രയും സൊഹൈൽ ഹാഷ്മിയും വാദിച്ചു. ഒരു ലക്ഷം രൂപ പിഴയിട്ട നടപടി ജനകീയപ്രശ്നങ്ങളിൽ കോടതി ഇടപെടൽ തേടുന്ന പൗരൻമാരെ നിരാശപ്പെടുത്തുന്നതാണ്. അതിനാൽ, മെയ് 31ലെ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/3pRawuR

Comments

Archive

Contact Form

Send