വാക്സിൻ നയത്തിൽ 
മാറ്റമുണ്ടെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ


കൊച്ചി
രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റമുണ്ടെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 21 മുതൽ പുതിയ നയം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും കേന്ദ്രം വ്യക്തമാക്കി. വാക്സിൻ നയം ചോദ്യംചെയ്തും വില ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടും സമർപ്പിച്ച ഹർജികളിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു.

ഒരുകോടി ഡോസ് വാക്സിൻ വാങ്ങാൻ കേരളം സമർപ്പിച്ച ഗ്ലോബൽ ടെൻഡർ പത്തിനേ നിർമാതാക്കൾ തുറക്കുകയുള്ളൂ എന്നും മറ്റ് സംസ്ഥാനങ്ങൾക്കൊന്നും നിർമാതാക്കൾ നേരിട്ട് വാക്സിൻ നൽകിയിട്ടില്ലെന്നാണ് അറിഞ്ഞതെന്നും സംസ്ഥാന മെഡിക്കൽ സെയിൽസ് കോർപറേഷൻ അറിയിച്ചു. സംഭരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടും മെഡിക്കൽ സെയിൽസ് കോർപറേഷനോടും കോടതി നിർദേശിച്ചു. ഹർജികൾ വ്യാഴാഴ്ച പരിഗണിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pyzHlW

Comments

Archive

Contact Form

Send