മമതയും ഗവര്‍ണറും നേര്‍ക്കുനേര്‍ ; ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി
കൊൽക്കത്ത
ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് അരങ്ങേറുന്ന അക്രമസംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ജഗദീപ് ധൻഖർ. ക്രമസമാധാനനില പൂർണമായി തകർന്നെന്ന് കുറ്റപ്പെടുത്തിയ ഗവർണർ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞു.
ക്രമസമാധാനം വീണ്ടെടുക്കാൻ മമത ബാനർജി സർക്കാർ ഒരു ശ്രമവും നടത്തുന്നില്ലെന്നും രാഷ്ട്രീയ എതിരാളികൾക്കെതിരായ പ്രതികാര നടപടിയുടെ ഭാഗമായിരിക്കുകയാണ് പൊലീസെന്നും ഗവർണർ ട്വീറ്ററില് കുറിച്ചു. ഗവർണർക്കെതിരെ രൂക്ഷ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടെ അനുബന്ധമായും പ്രതിപക്ഷ നേതാവിനെപ്പോലെയുമാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് തൃണമൂല് പ്രതികരിച്ചു.
Credits National || Deshabhimani Online News https://ift.tt/3vZAChN
Comments