കൊടകര കുഴൽപ്പണം: എല്‍ പത്മകുമാർ അടക്കം കൂടുതൽ ബിജെപി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും
തൃശൂർ> കൊടകര കുഴല്പ്പണക്കേസില് കൂടുതല് പേരെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്. പത്മകുമാറിനെ ഉള്പ്പെടെയാണ് ചോദ്യം ചെയ്യുന്നത്. പൊലീസ് ക്ലബ്ലില് എത്തണമെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് പൊലീസ് നോട്ടിസ് നല്കിയിരുന്നു. കുഴല്പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും.
ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്. പത്മകുമാര്. കുഴല്പ്പണക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യാന് പൊലീസ് തീരുമാനിച്ചത്.
പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയ മറ്റുള്ളവരുടെ ചോദ്യം ചെയ്യലും ഇന്ന് നടക്കും.
അതേസമയം കുഴല്പ്പണക്കേസ് പ്രതികള്ക്കെതിരെ വഞ്ചനാക്കുറ്റത്തിനും കേസെടുത്തു. രഞ്ജിത്ത്, മാര്ട്ടിന് എന്നിവര്ക്കെതിരെയാണ് കേസെടുത്തത്.
അതേസമയം കേസിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് കെ കെ അനീഷ് കുമാറിൻ്റെ മൊഴിയിൽ പൊരുത്തക്കേട് ഉഴണ്ടന്ന് അന്വേഷണ സംഘം. തൃശ്ശൂരിലെത്തുമ്പോൾ ധർമ്മരാജൻ്റെ പക്കൽ തെരഞ്ഞെടുപ്പ് സാമഗ്രികൾ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി
തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യാനാണ് ധർമ്മരാജനുമായി ബന്ധപ്പെട്ടതെന്നായിരുന്നു അനീഷിൻ്റെ മൊഴി. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനെത്തിയപ്പോഴാണ് മുറിയെടുത്ത് നൽകിയതെന്നും അനീഷ് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് സാമഗ്രികൾ ധർമ്മരാജൻ വിതരണം ചെയ്തിട്ടില്ലെന്നും അന്വേഷണ സംലത്തിൻ്റെ കണ്ടെത്തൽ
Credits Kerala || Deshabhimani Online News https://ift.tt/2S8ii7p
Comments