യാഥാസ്ഥിതിക സാമ്പത്തിക നിലപാടുകൾ 
 ന്യായീകരിക്കാനാകില്ല ; നഷ്ടപരിഹാരം നൽകണം: സിപിഐ എം

ന്യൂഡൽഹി
കോവിഡ് കാരണം മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന കേന്ദ്രസർക്കാർ വാദം തിരുത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് പ്രവർത്തനത്തിന് ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇതുപ്രകാരം കോവിഡ് ഇരകളുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.

നഷ്ടപരിഹാരവിതരണം സർക്കാരിന് വലിയ സാമ്പത്തികപ്രതിസന്ധി ഉണ്ടാകുമെന്ന വാദം വസ്തുതകൾക്ക് നിരക്കുന്നതല്ല. കോവിഡ് കാലത്തും ധനകമ്മി നിയന്ത്രിക്കാനുള്ള നടപടികളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ നിലപാട് മാറ്റിയാൽ നഷ്ടപരിഹാരവിതരണത്തിനുള്ള സാമ്പത്തികസ്രോതസ്സുകൾ കണ്ടെത്താനാകും.

മഹാമാരിയുടെ കാലത്തും ഇത്തരം യാഥാസ്ഥിതിക സാമ്പത്തിക നിലപാടുകൾ സ്വീകരിക്കുന്നതിനെ ന്യായീകരിക്കാനാകില്ല. കോടിക്കണക്കിന് ആളുകൾക്ക് ഒരുവർഷത്തിനുള്ളിൽ അവരുടെ ഉപജീവനമാർഗം നഷ്ടപ്പെട്ടു. ദിവസവേതനക്കാരായ കോടിക്കണക്കിന് തൊഴിലാളികളെ നിലനിർത്തി പോന്നിരുന്ന അസംഘടിതമേഖല വലിയ തകർച്ച നേരിട്ടു. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം അനുസരിച്ച് കോവിഡ് ഇരകളുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/3gSUxIU

Comments

Archive

Contact Form

Send