സ്‌ത്രീധന പീഡനം : തമിഴ്‌നാട്ടുകാരി മരിച്ചു; ഭർത്താവ്‌ പിടിയിൽ


കൊച്ചി
സ്ത്രീധന പീഡനത്തെത്തുടർന്ന് തമിഴ്യുവതി ആത്മഹത്യചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. എറണാകുളം വാത്തുരുത്തി കോളനിയിൽ താമസിക്കുന്ന കാർത്തിക്കി (33)നെയാണ് ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തത്. മധുര സ്വദേശിയായ കനിമൊഴി (24)യാണ് ആത്മഹത്യ ചെയ്തത്.

അഞ്ച് വർഷംമുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് 10 പവൻ ആഭരണങ്ങൾ നൽകാമെന്ന് പറഞ്ഞെങ്കിലും നാലുപവനേ നൽകാനായുള്ളു. ബാക്കിയുള്ള ആറ് പവൻ ആഭണത്തെചൊല്ലി കാർത്തിക് യുവതിയെ ഉപദ്രവിച്ചിരുന്നു. പീഡനം സഹിക്കവയ്യാതെ വാത്തുരുത്തിയിലുള്ള മാതാപിതാക്കളുടെ വീട്ടിൽ ബുധനാഴ്ച കനിമൊഴിയെത്തി. ഭർത്താവ് ഉപദ്രവിച്ചെന്ന് ഇവരോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ മാതാപിതാക്കൾ ജോലിക്കുപോയ സമയം വീടിനുപിന്നിൽ തൂങ്ങിമരിച്ചു. മൂന്നരവയസ്സുള്ള കുട്ടിയുണ്ട്.

മൂന്ന് വർഷംമുമ്പ് കനിമൊഴി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കാർത്തിക്കിന്റെ മർദനത്തെത്തുടർന്ന് ചെവിക്ക് തകരാറ് സംഭവിച്ചിരുന്നു. ആത്മഹത്യ പ്രേരണാകുറ്റത്തിന് പ്രതിക്കെതിരെ ഹാർബർ പൊലീസ് കേസെടുത്തു. ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. എസിപി സജു വർഗീസിനാണ് അന്വേഷണ ചുമതല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.



Credits Kerala || Deshabhimani ​Online ​News https://ift.tt/3vVgc8w

Comments

Archive

Contact Form

Send