രാമനാട്ടുകര സ്വർണക്കവർച്ച : യൂത്ത്‌ ലീഗ്‌ നേതാവ്‌ പ്രതി


മലപ്പുറം
രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ യൂത്ത്ലീഗ് നേതാവ് പ്രതി. മുസ്ലിം യൂത്ത്ലീഗിന്റെ വൈറ്റ് ഗാർഡ് പട്ടാമ്പി മണ്ഡലം ക്യാപ്റ്റനായ പട്ടാമ്പി കുലുക്കല്ലൂർ മുളയൻകാവ് കെ ടി സുഹൈൽ(29) സംഭവശേഷം ഒളിവിലാണ്.

പട്ടാമ്പി സ്വദേശിയായ സഫ്വാൻ എന്നയാളെയും പിടികിട്ടാനുണ്ട്. സഫ്വാൻ വൈറ്റ് ഗാർഡ് പ്രവർത്തകനാണ്. സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തിനൊപ്പം ഇവരും ഉണ്ടായിരുന്നു. ഒപ്പമുണ്ടായവർ പിടിയിലായതറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. കാർ ചെർപ്പുളശേരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാഹനങ്ങൾ ലീസിനെടുത്ത് വാടകയ്ക്ക് നൽകുകയാണ് സുഹൈലിന്റെ ജോലി. ഈ വാഹനങ്ങൾ കവർച്ചക്ക് ഉപയോഗിക്കും. പിടിക്കപ്പെട്ടാൽ വാഹനം ഉപേക്ഷിച്ച് കടന്നുകളയും. സംഘത്തിലെ ഏതാനും പേർ ഇനിയും പിടിയിലാകാനുണ്ട്. സുഹൈൽ വൈറ്റ്ഗാർഡ് അംഗം മാത്രമാണെന്ന് യൂത്ത്ലീഗ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് എം കെ മുഷ്താഖ് ‘ദേശാഭിമാനി’യോട് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hdaVnC

Comments

Archive

Contact Form

Send