അടച്ചിടല്‍ നീട്ടി ആന്ധ്ര, പുതുച്ചേരി
അമരാവതി
ആന്ധ്രയിലും പുതുച്ചേരിയിലും കോവിഡ് അടച്ചിടല് നീട്ടി. ആന്ധ്രയിൽ നിയന്ത്രണങ്ങള് വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് അടച്ചിടല് ജൂൺ 20 വരെ നീട്ടിയത്. സര്ക്കാര് ഓഫീസുകളുടെ പ്രവര്ത്തനസമയം പകല് എട്ടുമുതല് രണ്ടുവരെയാക്കി. പുതുച്ചേരിയില് ഇളവുകളോടെ ജൂൺ 14 വരെ അടച്ചിടല് തുടരും. മദ്യവില്പ്പനശാലകള് തുറക്കാന് അനുവദിച്ചു. മദ്യം വീട്ടുപടിക്കൽ എത്തിച്ചുനൽകാനും അനുമതി നൽകി.
തുറന്നിട്ട് ബിഹാര്
കോവിഡ് വ്യാപനം കുറഞ്ഞതിനാൽ ബിഹാറില് അടച്ചിടല് ബുധനാഴ്ചമുതൽ ഒഴിവാക്കി. വൈകിട്ട് ഏഴ് മുതല് രാവിലെ 5 വരെയുള്ള രാത്രി കര്ഫ്യൂ തുടരും. 50 ശതമാനം ജീവനക്കാരോടെ സര്ക്കാര്, സ്വകാര്യഓഫീസുകള് പ്രവര്ത്തിക്കാം.
Credits National || Deshabhimani Online News https://ift.tt/350pkhf
Comments