രണ്ടാഴ്‌ചത്തെ ഒരുക്കം; ബജറ്റ് ഇന്ന്
തിരുവനന്തപുരം
ചുമതലയേറ്റ് രണ്ട് ആഴ്ചയ്ക്കകം ബജറ്റ് അവതരിപ്പിക്കുക എന്ന അപൂർവ ദൗത്യമാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന്, രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ മന്ത്രി അവതരിപ്പിക്കും.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് തയ്യാറാക്കാൻ അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക്കിന് 42 ദിവസം കിട്ടിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാരിന്റെ ബജറ്റിന്റെ ബദൽ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. ഇത്തവണ, കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കലാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/3w1QikJ
Comments