കോവിഡ് രോഗി മരിച്ചു: ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച ബന്ധുക്കള്‍
ഗോഹട്ടി> ആാസമിലെ ഉദാലി മോഡല് ആശുപത്രിയില് കോവിഡ് രോഗി മരണത്തിന് കീഴടങ്ങിയതില് അക്രമാസക്തരായ ബന്ധുക്കള് ഡോക്ടറെ വളഞ്ഞിട്ട് ആക്രമിച്ചു. പിപാല് പുഖുരി ഗ്രാമവാസിയായ ഗിയാസ് ഉദ്ദിന് എന്നയാള് കോവിഡുമായി ബന്ധപ്പെട്ട സങ്കീര്ണതകളാല് മരിക്കുകയായിരുന്നു. ഓക്സിജന് കിട്ടാതെയാണ് രോഗി മരിച്ചതെന്ന് ആരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. സ്യൂജ് കുമാര് സേനാപതിയെ ബന്ധുക്കള് മര്ദിച്ചു.
കൂട്ടത്തോടെയെത്തിയ ബന്ധുക്കള് ഡോക്ടറെനിലത്തിട്ട് ചവിട്ടിക്കൂട്ടി.ആസാമിലെ ഹൊജായില് ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
'രോഗിയുടെ നില ഗുരുതരമാണെന്നും രാവിലെ മുതല് മൂത്രം പോകുന്നില്ലെന്നും രോഗിയുടെ ഒപ്പം നിന്നിരുന്ന ആള് വന്നു പറഞ്ഞു. ഞാന് മുറിയില് എത്തിയപ്പോള് രോഗി മരിച്ചതായി കണ്ടെത്തി. മരണ വിവരം അറിയിച്ചപ്പോള് ബന്ധുക്കള് അക്രമാസക്തരായി. എന്നെ ഒരു മുറിയില് പൂട്ടിയിട്ട് വളഞ്ഞിട്ട് ആക്രമിച്ചു'-ഡോ. സ്യൂജ് കുമാര് സേനപതി പറഞ്ഞു.
അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
ലോഹപാത്രം ഉപയോഗിച്ച് തലയ്ക്ക് അടിക്കുന്നതും ദൃശ്യങ്ങളില് കാണാം. ഗുരുതരമായി പരിക്കേറ്റ ഡോ. സേനപതിയെ ഉടന് നാഗാവിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
Credits National || Deshabhimani Online News https://ift.tt/3ibz1Bl
Comments