യുപിയിൽ സ്ത്രീധനത്തിന്റെ പേരിൽ കൂട്ടബലാത്സംഗം
ലഖ്നൗ
യുപിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും സഹോദരങ്ങളും ചേർന്ന് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു. ബദായൂനിലാണ് സംഭവം. ഗുരുതരപരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുപതുകാരിയായ യുവതി. സ്വകാര്യഭാഗങ്ങളിലടക്കം പൊള്ളലേറ്റിട്ടുണ്ട്. കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. മറ്റ് ഏഴ് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് തന്നെ ഉപദ്രവിച്ചതെന്ന് യുവതി പറഞ്ഞു. വിഷം ചേർത്ത പാനീയം കുടിപ്പിക്കാൻ ശ്രമിച്ചു. വിവരം അറിഞ്ഞ് യുവതിയുടെ പിതാവ് പൊലീസുമായെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കഴിഞ്ഞ 22ന് ആയിരുന്നു കൊത്വാലി സഹസ്വാൻ സ്വദേശിയായ യുവതിയും ഉസ്മാൻപുർ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം. അന്വേഷണം നടക്കുകയാണെന്നും യുവതിയുടെ ആരോഗ്യനില പരിശോധിച്ചശേഷം മറ്റ് നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3A0OLO6
Comments