ലക്ഷദ്വീപിൽ കെട്ടിടം പൊളിക്കാനുള്ള നടപടികൾ ഹൈക്കോടതി തടഞ്ഞു
കൊച്ചി> ലക്ഷദ്വീപിൽ കടലിൽ നിന്നും 20 മീറ്റർ ദൂരപരിധിയിലുള്ള കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടികൾ ഹൈക്കോടതി തടഞ്ഞു. ദ്വീപ് നിവാസിയുടെ ഹർജിയിലാണ് കോടതി നടപടി.
ചട്ടലലംഘനം ആരോപിച്ച് ലക്ഷദ്വീപിൽ നോട്ടീസ് നൽകാൻ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫിസർക്ക് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കാരണം കാണിക്കൽ നോട്ടിസിന് ഹർജിക്കാരന് മറുപടി നൽകാമെന്നും ഹർജിക്കാരനെ കോടതി അനുമതിയില്ലാതെ ഒഴിപ്പിക്കാനാവില്ലന്നും കോടതി നിർദ്ദേശിച്ചു.
Credits National || Deshabhimani Online News https://ift.tt/3dl97YA
Comments