എസ്‌ബിഐ സേവനനിരക്ക് ഇന്നുമുതൽ കൂടും
തിരുവനന്തപുരം
എസ്ബിഐ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡി) ഉടമകൾക്കുള്ള സേവനനിരക്കുകൾ വ്യാഴാഴ്ചമുതൽ കൂടും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചാർജുകളോ ഫീസുകളോ ഇല്ലാതെ ബാങ്ക് നിക്ഷേപം ആരംഭിക്കാൻ സഹായിക്കുന്ന അക്കൗണ്ടാണ് ഇത്.
ബിഎസ്ബിഡി അക്കൗണ്ട് ഉടമകൾക്ക് എടിഎമ്മിൽനിന്നും ബാങ്ക് ശാഖകളിൽനിന്നും ഉൾപ്പെടെ നാല് തവണമാത്രമാണ് സൗജന്യമായി പണം പിൻവലിക്കാനാവുക. സൗജന്യപരിധിയിൽ കൂടുതലുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും. പണം പിൻവലിക്കുന്നതിനുള്ള നിരക്കുകൾ ഹോം ബ്രാഞ്ചിലും എടിഎമ്മുകളിലും എസ്ബിഐ ഇതര എടിഎമ്മുകളിലും ബാധകമാണ്.
ബിഎസ്ബിഡി അക്കൗണ്ട് ഉടമകൾക്ക് ഒരു വർഷം 10 ചെക്ക് ലീഫ് മാത്രമാണ് സൗജന്യമായി നൽകുക. അധിക ചെക്കുകൾക്ക് നിരക്ക് ഈടാക്കും.
10 ചെക്ക് ലീഫിന് 40 രൂപയും ജിഎസ്ടിയും 25 ചെക്ക് ലീഫിന് 75 രൂപയും ജിഎസ്ടിയും ഈടാക്കും. എമർജൻസി ചെക്ക് ബുക്കിന് 10 ലീഫിന് 50 രൂപയും ജിഎസ്ടിയും ഈടാക്കും. മുതിർന്ന പൗരന്മാരെ ചെക്ക് ബുക്കിന്റെ പുതിയ സേവന നിരക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/2Ug0x6C
Comments