പെൺകുട്ടിയെ പീഡിപ്പിച്ചു ; യൂത്ത് കോൺഗ്രസ് നേതാവ്‌ പിടികിട്ടാപ്പുള്ളി


കൊച്ചി
പോത്താനിക്കാട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാംപ്രതിയും യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയുമായ ഷാൻ മുഹമ്മദിനെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പ്രതിക്കായി പത്രങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് നൽകി. ശനിയാഴ്ചത്തെ പത്രങ്ങളിലാണ് നോട്ടീസ് പ്രസിദ്ധീകരിച്ചത്. 22 ദിവസമായി ഇയാൾ ഒളിവിലാണ്. കേസിലെ ഒന്നാംപ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ എടശേരി കുന്നേൽ റിയാസ് റിമാൻഡിലാണ്. റിയാസിനെ സഹായിച്ചതിനും വിവരം മറച്ചുവച്ചതിനും പെൺകുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനുമാണ് ഷാൻ മുഹമ്മദിനെതിരെ കേസെടുത്തത്. പ്രതിയുടെ മുൻകൂർ ജാമ്യത്തിനായി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ കോടതിയിൽ കക്ഷിചേർന്നിരുന്നു. എന്നാൽ, ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി മടക്കി. ഡിവൈഎസ്പി സി ജി സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഡെറാഡൂൺ കേന്ദ്രീകരിച്ചാണ് അന്വേഷണം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3h8ZSf9

Comments

Archive

Contact Form

Send