സുധാകരന്‌ സി എച്ചിനെ ചെരുപ്പെറിഞ്ഞ പാരമ്പര്യം: എ കെ ബാലൻ


തലശേരി
വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ്കോയ ബ്രണ്ണൻ കോളേജിൽ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോൾ കരിങ്കൊടി കാട്ടിയും ചെരുപ്പെറിഞ്ഞും അലങ്കോലമാക്കാൻ ശ്രമിച്ച പാരമ്പര്യമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റേതെന്ന് പൂർവവിദ്യാർഥിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലൻ പറഞ്ഞു. അന്ന് സി എച്ചിന് പിന്തുണയുമായി ചടങ്ങ് നടത്താൻ മുന്നിൽനിന്നവരാണ് ഞങ്ങൾ.

എ കെ ബാലൻ പറയുന്നു: ബ്രണ്ണൻ കോളേജിൽ ഞാൻ കെഎസ്എഫിന്റെയും സുധാകരൻ കെഎസ്യുവിന്റെയും നേതാക്കളായി പ്രവർത്തിച്ചിട്ടുണ്ട്. കെഎസ്എഫിനെ തകർക്കാൻ സുധാകരന്റെ നേതൃത്വത്തിൽ പലവിധ ശ്രമങ്ങളും നടന്നു. ഒരിക്കൽ സുധാകരനും സംഘവും ആക്രമിക്കാൻ വന്നപ്പോൾ പിണറായി വിജയൻ വന്നതും ഓർക്കുന്നു. പിന്നീട്, സുധാകരൻ സംഘടനാ കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻഎസ്ഒ നേതാവായി. മമ്പറം ദിവാകരൻ കെഎസ്യുവിന്റെയും ഞാൻ എസ്എഫ്ഐയുടെയും സുധാകരൻ എൻഎസ്ഒയുടെയും ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ചു. ഞാനാണ് വിജയിച്ചത്. ജനതാ പാർടിവഴി പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചുവന്ന സുധാകരൻ ഇപ്പോൾ പറയുന്നതെല്ലാം പച്ചനുണയാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qa4Lsz

Comments

Archive

Contact Form

Send