പ്രതിരോധത്തില്‍ പരാജയം; കേന്ദ്രസര്‍ക്കാരിന് മനോരോഗം: അമർത്യ സെൻ
ന്യൂഡൽഹി > കോവിഡ് വ്യാപനം ചെറുക്കുന്നതില് രാജ്യം പരാജയപ്പെടാന് കാരണം മോഡിസര്ക്കാരിന്റെ മനോരോഗമാണെന്ന് തുറന്ന് വിമര്ശിച്ച് നൊബേല് ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന് അമർത്യ സെൻ. ആശയകുഴപ്പത്തില് അകപ്പെട്ട കേന്ദ്രം രോഗവ്യാപനം ചെറുക്കാനല്ല, ചെയ്തതിന്റെയെല്ലാം പേരില് മേനി നടിക്കാനാണ് തുനിഞ്ഞത്. ഇത് മാനസികരോഗമായി മാറുകയും വന്കുഴപ്പത്തിലേക്ക് രാജ്യം വീഴുകയുംചെയ്തുവെന്ന് രാഷ്ട്രസേവ ദൾ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
മഹാമാരിക്കെതിരെ പൊരുതാനാവശ്യമായ എല്ലാ കാര്യങ്ങളും ഇന്ത്യയിലുണ്ട്. മെച്ചപ്പെട്ട മരുന്ന് നിർമാണ സംവിധാനവും മികച്ച പ്രതിരോധശേഷി നിലവാരവും ഉണ്ടെങ്കിലും സര്ക്കാരിന് തന്നെയുള്ള സംശയങ്ങള് കാരണം പ്രതിസന്ധിയെ നേരിടുന്നതില് പരാജയപ്പെട്ടു.
മഹാമാരി പടരുന്നത് തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ലോകശ്രദ്ധ പിടിച്ചുപറ്റാൻ ചില കാര്യങ്ങൾ ചെയ്യുകയാണ് ഉണ്ടായത്. ഇത് ഒരുതരത്തിലുള്ള മാനസികരോഗമാണ്. ഇന്ത്യ ലോകത്തെ രക്ഷിക്കും എന്ന പ്രതീതി ഉണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. അതിനാൽ രാജ്യത്ത് പടരുന്ന മഹാമാരിയെ പ്രതിരോധിക്കാനായില്ല. ഇന്ത്യയിൽ ഇപ്പോൾ തന്നെ സാമൂഹ്യമായ അസമത്വം, വളർച്ചാ നിരക്കിലെ ഇടിവ്, തൊഴിലില്ലായ്മ എന്നിവ വലിയ ഉയരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3wXaB2E
Comments