മോഡിസ്തുതി നടത്തണമെന്ന് യുജിസി
ന്യൂഡൽഹി
സൗജന്യവാക്സിൻ അനുവദിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോർഡുകളും ബാനറുകളും സ്ഥാപിക്കാൻ യുജിസി നിർദേശം. കോവിഡ് പ്രതിരോധയജ്ഞം പ്രചാരണത്തിന്റെ മറവിലാണ് നരേന്ദ്ര മോഡി സ്തുതി നടത്താൻ സർവകലാശാലകൾക്കും കോളേജുകൾക്കും നിർദേശം നൽകിയത്. യുജിസി സെക്രട്ടറി രജനീഷ് ജെയിൻ ആണ് സർവകലാശാല വൈസ് ചാൻസലർക്ക് കത്ത് അയച്ചത്.
ബോർഡുകളും ബാനറുകളും തയ്യാറാക്കാൻ ‘സൗജന്യവാക്സിൻ നൽകുന്ന പ്രധാനമന്ത്രിക്ക് നന്ദി’ എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ ഡിസൈനും കൈമാറിയിട്ടുണ്ട്. വാർത്താവിതരണ–-പ്രക്ഷേപണ മന്ത്രാലയമാണ് ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്. യുജിസി നിർദേശത്തിന് എതിരെ വിവിധ വിദ്യാഭ്യാസ സംഘടനകളും വിദ്യാഭ്യാസ വിചക്ഷണൻമാരും രംഗത്തെത്തി. അസാധാരണമായ നടപടിയാണ് യുജിസിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും. സർക്കാർ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയായി യുജിസി അധഃപതിച്ചത് നിരാശാജനകമാണെന്നും- ഡൽഹി സർവകലാശാല പ്രൊഫസർ രാജേഷ്ത്സാ പ്രതികരിച്ചു.
Credits National || Deshabhimani Online News https://ift.tt/3j362QB
Comments