ലക്ഷദ്വീപിനെ സംരക്ഷിക്കുക; അഡ്‌മിനിസ്‌ട്രേറ്ററെ പിൻവലിക്കുക: എൽഡിഎഫ്‌ പ്രതിഷേധിച്ചു


കൊച്ചി> ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമായ നടപടികൾക്കെതിരെ സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ എൽഡിഎഫ് പ്രതിഷേധിച്ചു.
ലക്ഷദ്വീപിനെ സംരക്ഷിക്കുക, അഡ്മിസ്ട്രേറ്ററെ കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കുക, എന്നീ ആവശ്യങ്ങളുയർത്തിയാണ് പ്രതിഷേധം നടത്തിയത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ കേന്ദ്രത്തിലും പ്രതിഷേധം നടന്നത്. തിരുവനന്തപുരത്ത് 678 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു.

കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടിയേറ്റ് അംഗം കെ.ജെ തോമസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. . സിപിഐ എം ജില്ല സെക്രട്ടറി എ വി റസൽ പങ്കെടുത്തു

ആലപ്പുഴ പിച്ചു അയ്യർ ജoഗ്ഷനിലെ ബി എസ് എൻ എൽ ഓഫീസിനു മുന്നിലെ പ്രതിഷേധ സമരം സി പി ഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉൽഘാടനം ചെയ്തു.

അടൂരിൽ നടത്തിയ പ്രതിഷേധം സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.

അടിമാലി എസ്ബിഐ ബാങ്കിന്നുമുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3wTSPxb

Comments

Archive

Contact Form

Send